Back to Top

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ട് സാമൂഹ്യസാംസ്കാരിക വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളില്‍ പ്രവര്‍ത്തന നിരതരാണ് YMCC. അന്തിയുറങ്ങാന്‍ സ്വന്തമായി ഒരു വീടുപോലുമില്ലാത്ത കഷ്ടപ്പെടുന്ന ജനവിഭാഗങ്ങള്‍ക്ക് അവരുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ YMCC നിരന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. സമൂഹത്തെ കാര്‍ന്നുതിന്നുന്ന തിന്മകളെ പ്രതിരോധിക്കാന്‍ യുവാക്കളെ അണിനിരത്തുക സാംസ്കാരികവും, സാമൂഹികവും, വിദ്യാഭ്യാസപരുമായി ഉന്നതിയിലുള്ള മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യസ്നേഹമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ സജീവ സാന്നിദ്ധ്യമായി നിലകൊള്ളുന്നു.

 

History

2005 നവംമ്പര്‍ മാസം ഒന്നാം തീയതി കേരളപിറവി ദിനത്തല്‍ അന്നത്തെ മഞ്ചേരി മണ്ഡലം ങജ ശ്രീ. T.K ഹംസ അവര്‍കള്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് റംസാന്‍ കിറ്റ് വിതരണം നടത്തികൊണ്ടാണ് YMCC കീഴുപറമ്പ് എന്ന സന്നദ്ധ സംഘടനയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത്. ജാതിമത ചിന്തകള്‍ക്കതീതമായി മതേതരകാഴ്ചപ്പാടോടു കൂടി പ്രവര്‍ത്തിക്കാന്‍ പുരോഗമന ചിന്താഗതിക്കാരായ ഏതാനും യുവാക്കള്‍ ഒത്തു ചേര്‍ന്ന് രൂപം കൊടുത്ത YMCC അതിന്‍റെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ ഇന്നും സജ്ജീവമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ട് കലാ, കായിക, സമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ വ്യത്യസ്തങ്ങളയ ഒട്ടനവധി പ്രവര്‍ത്തനങ്ങല്‍ നടത്താന്‍ ഇക്കാലയളവില്‍ YMCC ക്ക് സാധിച്ചിട്ടുണ്ട്. കീഴുപറമ്പ് പഞ്ചായത്തിലെ പഴംപറമ്പ്, കുനിയില്‍, കുറ്റൂളി എന്നീ പ്രദേശങ്ങളില്‍ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്ന YMCC എന്ന സന്നദ്ധ സംഘടന മലബാറിലെ തന്നെഏറ്റവും വലിയ ജനകീയ കൂട്ടായ്മയായി പ്രവര്‍ത്തന നിരതമാണ്. ജനകീയ അംഗീകാരത്തിനു പുറമെ ഔദ്യോഗിക അംഗീകാരമായി ജില്ലയിലെ ഏറ്റവും നല്ല യുവജന ക്ലബ്ബിനുളള അവാര്‍ഡും ചഥഗ പുരസ്കാരവും ഈ ക്ലബ്ബിന് പൊന്‍തൂവലായി മാറി.

ഗള്‍ഫില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ നിത്യരോഗിയായി മാറിയതിന്‍റെ ഫലമായി ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചുവന്ന നിര്‍ദ്ധനനായ യുവാവിനും കുടുംബത്തിനും സ്ഥലം വാങ്ങി YMCC മുഖ്യ രക്ഷാധികാരി അസയിന്‍ കാരാട് തറക്കല്ലിട്ട് വീട് നിര്‍മ്മിച്ചു നല്‍കികൊണ്ടാണ് YMCC ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. പ്രസ്തുത വീടിന്‍റെ താക്കോല്‍ ദാനം പ്രൗഡമായ ചടങ്ങില്‍ വെച്ച് അന്നത്തെ നിയമാ സ്പീക്കര്‍ ശ്രീ. കെ രാധാകൃഷ്ണന്‍ അവര്‍കള്‍ നിര്‍വഹിക്കുകയുണ്ടായി. തുടര്‍ന്നിങ്ങോട്ട് YMCC സ്വന്തമായും വിവിധ ഏജന്‍സികളുടെ സഹകരണത്തോടെയും 42 ഓളം വീടുകള്‍ നിര്‍മ്മിക്കുകയും, റിപ്പയര്‍ ചെയ്ത് വാസയോഗ്യ മാക്കുകയും ചെയ്തു . YMCC 10 -ാം വാര്‍ഷികത്തില്‍ 28 -ാം മത്തെയും , 29 -ാം ത്തെയും വീടിന്‍റെ താക്കോല്‍ ദാനം പുരുഷന്‍ കടലുണ്ടി ങഘഅ യും വിനീത് ശ്രീനിവാസനും നിര്‍വഹിച്ചു.
നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം, മോട്ടിവേഷന്‍ ക്ലാസ്സ്, ടടഘഇ പഠനക്യാമ്പ്, ഉന്നത വിജയികളെ അനുമോദിക്കല്‍, ജടഇ കോച്ചിംഗ് ക്യാമ്പ് തുടങ്ങിയ വിദ്യാഭ്യാസ മേഖലയിലെ ക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ജനശ്രദ്ധനേടുകയുണ്ടായി.

മെഡിക്കല്‍ ക്യാമ്പുകള്‍ , രക്തദാനം, നിര്‍ദ്ധനരായ രോഗികള്‍ക്ക് മരുന്നിനും മറ്റു ചികിത്സക്കുമുളള സാമ്പത്തിക സഹായം, മരണവീടുകളില്‍ സഹായമെത്തിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ രംഗത്തെ മികവാര്‍ന്ന സന്നദ്ധതാ പ്രവര്‍ത്തനങ്ങളാണ്.
വര്‍ദ്ധിച്ച് വരുന്ന റോഡപകടങ്ങള്‍ ട്രാഫിക് ലംഘനങ്ങള്‍ എന്നിവ മൂലം ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ക്ക് പരീഹാരം കാണാന്‍ ട്രാഫിക് ബോധവല്‍കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു.
ഓണം റംസാന്‍ തുടങ്ങിയ ആഘോഷങ്ങള്‍ക്ക് ജാതി മത ചിന്തകള്‍ക്കതീതമായി എല്ലാ പാവപ്പെട്ട ജന വിഭാഗങ്ങള്‍ക്കും ഓണക്കിറ്റ് , ഓണക്കോടി, റംസ്ന്‍ കിറ്റ് എന്നിവ നല്‍കികൊണ്ട് വിവിധ മത്സരപരിപാടികള്‍ ഘോഷയാത്ര എന്നിവ നടത്തി മനുഷ്യത്വമാണ് ഏറ്റവും ഉന്നതമായ കാഴ്ചപ്പാട് എന്നുളള സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ YMCC നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. 2017 ജൂണ്‍ 10 ന് ആയിരത്തിലധികം ആളുകല്‍ പങ്കെടുത്ത ഇഫ്താര്‍ സുഹൃദ് സംഗമത്തില്‍ ബഹു: കേരളാ സിവില്‍ സപ്ലൈസ് മന്ത്രി ശ്രീ. തിലോത്തമന്‍ പങ്കെടുത്ത് പ്രവര്‍ത്തകര്‍ക്ക് ആവേശ മുണര്‍ത്തി.
പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കല്‍, ജൈവ പച്ചക്കറി കൃഷി തുടങ്ങിയ പ്രവര്‍ത്തനങ്ങളും YMCC ഏറ്റെടുത്ത് നടത്തുകയുണ്ടായി.

കലാരംഗത്ത് എണ്ണമറ്റപ്രവര്‍ത്തനങ്ങള്‍ YMCC നടത്തികൊണ്ടിരിക്കുന്നു. YMCC കലാകേന്ദ്രം എന്ന സ്ഥാപനം നടത്തി കലാരംഗത്തെ വിവിധമേഖലകളില്‍ പരിശീലനം നല്‍കുന്നു. വാര്‍ഷികാഘോഷങ്ങള്‍ ഗാനമേള, നാടകം, സാംസ്കാരിക സമ്മേളനം തുടങ്ങി വ്യത്യസ്തങ്ങളായ കലാപ്രകടനങ്ങള്‍ കൊണ്ട് ഏറെ സമ്പുഷ്ടമാണ്.
തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് യുവജന ക്ഷേമ ബോര്‍ഡിന്‍റെ സഹകരണത്തോടെ ബയോഗ്യാസ് പ്ലാന്‍റ് നിര്‍മ്മാണം, സിമന്‍റ് ഫര്‍ണീച്ചര്‍ നിര്‍മ്മാണം തുടങ്ങിയവ നടത്തുകയും ക്ലബ്ബിന്‍റെ അനുഭാവികള്‍ ഷെയര്‍ ഹോള്‍ഡേഴ്സ് ആയികൊണ്ട് ചാലിയാര്‍ കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കോണ്‍ട്രാക്ട് കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു.

സ്പോട്സ്രംഗത്ത് YMCC യുടെ ആധിപത്യം ശ്രദ്ധേയമാണ്. പ്രമുഖ ടീമുകളെ ഉള്‍പ്പെടുത്തികൊണ്ട് അഖിലകേരാളാ സെവന്‍സ് ഫുഡ്ബോള്‍ ടൂര്‍ണമെന്‍റ്, വോളിബോള്‍, ക്രിക്കറ്റ്, ചില്‍ഡ്രണ്‍സ് ഫുഡ്ബോള്‍ കോച്ചിംഗ് ക്യാമ്പ് എന്നിവയും വര്‍ഷംതോറും നടത്തുന്നു. YMCC യുടെ തനത് ടീം വിവിധ മത്സരങ്ങളില്‍ പങ്കെടുത്തുകൊണ്ട് ട്രോഫികള്‍ കരസ്ഥമാക്കുകയുണ്ടായി.

കേരളാ ലൈബ്രറി കൗണ്‍സിന്‍റെ അംഗീകാരമുളള 4000 -രത്തോളം പുസ്തകങ്ങളും ആനുകാലികങ്ങളും ഉള്‍കൊളളുന്ന വിപുലമായ ലൈബ്രറിയും, വായനാശാലാ സംവിധാനവും ക്ലബ്ബ് നടത്തികൊണ്ടിരിക്കുന്നു.

ഇക്കാലയളവില്‍ YMCC നടത്തികൊണ്ടിരിക്കുന്ന വിവിധങ്ങളായ സന്നദ്ധതാ പ്രവ്രര്‍ത്തനങ്ങള്‍ക്ക് ഉദ്ഘാടകരായും, ആശംസകളര്‍പ്പിച്ചും, കയ്യൊപ്പും നല്‍കിയ മഹത്വ്യക്തിത്വങ്ങളുടെ സാനിധ്യം പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുകയുണ്ടായി. സന്നദ്ധസേവന രംഗത്ത് ഏകദേശം 2 കോടിയോളം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ YMCC നടത്തുകയുണ്ടായി. ഇതില്‍ 75% മാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങല്‍ക്കാണ് ചെലവഴിച്ചത് . YMCC യുടെ പ്രവര്‍ത്തകരുടെ മനുഷ്യധ്വാനം അതിലേറെ വിലപ്പെട്ടതാണ്. വിവിധ രംഗങ്ങളില്‍ മനുഷ്യധ്വാനം നടത്തുവാനുളള പ്രവര്‍ത്തകര്‍ YMCC യുടെ എക്കാലത്തെയും കരുത്താണ്.

Read More

Aug 18, 2017

TEAM YMCC

യുവതയുടെകരുത്ത് :- സന്നദ്ധസേവനരംഗത്ത്  സജീവസാനിധ്യമായ YMCCയുടെ  കരുത്തുറ്റ യുവനിര

Aug 08, 2017

സ്‌നേഹ വീടുകളുടെ താക്കോൽ ദാനം

സ്നേഹത്തോടെ  :- വിവിധ ഏജൻസി കളുടെയും വ്യക്തികളുടെയും സഹായതോടെ YMCC നിർമ്മിച്ചു നൽകുന്ന സ്‌നേഹവീടുകളുടെ താക്കോൽദാനം കേരള മുഖ്യമന്ത്രി ബഹുഃ ശ്രീപിണറായിവിജയന്റ്റെ മഹനീയ കരങ്ങളാൽ  നിർവഹിക്കുന്നു.

STAY CONNECTED

Bibendum eleifend quam eget fermentum. Nulla facilisi Augue aliquam augue vel odio faucibus luctus bibendum
quam eget fermentum. Nulla facilisi.